New Update
/sathyam/media/media_files/2025/11/23/446333-2025-11-23-17-08-43.jpg)
മുടി കൊഴിച്ചില്‍ മാറാന്‍ എണ്ണ കാച്ചുന്ന വിധം താഴെ നല്‍കുന്നു.
തയ്യാറാക്കുന്ന വിധം
ഒരു സവാള തൊലികളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കുക. സവാളയും ഉലുവയും ചേര്‍ത്ത് മിക്‌സിയില്‍ അരച്ചെടുക്കുക. ഒരു പാനില്‍ വെളിച്ചെണ്ണയോ എള്ളെണ്ണയോ ഒഴിച്ച് ചൂടാക്കുക. അരച്ചെടുത്ത സവാള, ഉലുവ മിശ്രിതം എണ്ണയിലേക്ക് ചേര്‍ക്കുക. കറിവേപ്പിലയും ചെമ്പരത്തിപ്പൂവും ആവശ്യമുണ്ടെങ്കില്‍ ഇതിലേക്ക് ചേര്‍ക്കാം. മിശ്രിതം നന്നായി തിളപ്പിച്ച് എണ്ണയില്‍ ചേര്‍ന്ന് വരുമ്പോള്‍ അടുപ്പില്‍ നിന്ന് മാറ്റുക. തണുത്ത ശേഷം എണ്ണ അരിച്ചെടുത്ത് സൂക്ഷിക്കുക. ഈ എണ്ണ ആഴ്ചയില്‍ 2-3 തവണ മുടിയില്‍ പുരട്ടി മസാജ് ചെയ്യുക. ഇത് മുടി കൊഴിച്ചില്‍ കുറയ്ക്കാനും മുടിയുടെ വളര്‍ച്ചയെ സഹായിക്കാനും സഹായിക്കും.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us