അന്‍വറിന് ഓരോ ദിവസവും ഓരോ നിലപാടാണ്, അന്‍വര്‍ ഇതുവരെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടില്ല, കിട്ടുന്നവരെ അധിക്ഷേപിച്ചു പോകുന്ന രാഷ്ട്രീയമാണ് അന്‍വറിന്റെ: ഷിബു ബേബി ജോണ്‍

"പിണറായി വിരുദ്ധത മാത്രമല്ല മുന്നണി പ്രവേശനത്തിന്റെ മാനദണ്ഡം"

New Update
333333

തിരുവനന്തപുരം: അന്‍വറിന് ഓരോ ദിവസവും ഓരോ നിലപാടാണെന്ന് ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. 

Advertisment

പിണറായി വിരുദ്ധത മാത്രമല്ല മുന്നണി പ്രവേശനത്തിന്റെ മാനദണ്ഡം. അന്‍വറിന് ഓരോ ദിവസവും ഓരോ നിലപാടാണ്. അന്‍വര്‍ ഇതുവരെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടില്ല. കിട്ടുന്നവരെ അധിക്ഷേപിച്ചു പോകുന്ന രാഷ്ട്രീയമാണ് അന്‍വറിന്റേത്. 

പിണറായി വിജയന് എതിരെ സംസാരിക്കുമ്പോഴും എന്താണ് അന്‍വര്‍ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയമെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടില്ല. ഉപ്പിലിട്ടതല്ലേയുള്ളൂ, ഉപ്പു പിടിക്കട്ടെ എന്നിട്ടു തീരുമാനിക്കാം.

അന്‍വറിന് യു.ഡി.എഫ്. അനുകൂല കാഴ്ചപ്പാടുണ്ടായിരുന്നെങ്കില്‍ ചേലക്കരയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ പാടില്ലായിരുന്നു. ചേലക്കരയില്‍ അടക്കം അന്‍വറിന്റെ അരാഷ്ട്രീയമാണ് തെളിഞ്ഞതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. 

 

Advertisment