Advertisment

നടി ശ്വേതാ മേനോനെ അപകീര്‍ത്തിപ്പെടുത്തിയ  കേസ്: ക്രൈം നന്ദകുമാര്‍ കസ്റ്റഡിയില്‍

ഐ.ടി. ആക്ട് പ്രകാരമാണ് കേസെടുത്തത്.

New Update
3535

കൊച്ചി: നടി ശ്വേതാ മേനോനെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ ക്രൈം നന്ദകുമാര്‍ കസ്റ്റഡിയില്‍. എറണാകുളം നോര്‍ത്ത് പോലീസാണ് നന്ദകുമാറിനെ കസ്റ്റഡിയിലെടുത്തത്. ഐ.ടി. ആക്ട് പ്രകാരമാണ് കേസെടുത്തത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. 

Advertisment

സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് നന്ദകുമാര്‍ ശ്വേതാ മേനോനെ അപകീര്‍ത്തിപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുകയും ചെയ്തത്.

യൂട്യൂബില്‍നിന്നും ശ്വേതയെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ ഡിലീറ്റ് ചെയ്യാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തയാറാകാതെ വന്നതോടെയാണ് കസ്റ്റഡിയിലെടുത്തത്.

Advertisment