Advertisment

ജോലിക്കിടെ തെങ്ങില്‍നിന്ന് വീണ് ഗുരുതര പരിക്കേറ്റ തൊഴിലാളി മരിച്ചു

കുമ്പളച്ചോലയിലെ പാറവട്ടത്തില്‍ രാജേഷാ(44)ണ് മരിച്ചത്.

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
5525252

കുറ്റ്യാടി: ജോലിക്കിടെ തെങ്ങില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു. കുമ്പളച്ചോലയിലെ പാറവട്ടത്തില്‍ രാജേഷാ(44)ണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.

ഇന്നലെ രാവിലെ 11:30നായിരുന്നു അപകടം. പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: നിഷ. മക്കള്‍: അര്‍ച്ചന, ആഷിക്ക്, ആദികേദി.

Advertisment