കാലിലെ നീരും വേദനയും; പല കാരണങ്ങള്‍

രക്തയോട്ടം കുറയുന്നത് നീര്‍വീക്കത്തിന് കാരണമാകും.

New Update
a64877ae-6436-4057-9e4f-b34733bb89bb

കാലില്‍ നീരും വേദനയും അനുഭവപ്പെടുന്നത് പല കാരണങ്ങള്‍ കൊണ്ടുമാകാം. നീര്‍വീക്കം, വേദന, ചുവപ്പ്, പഴുപ്പ് എന്നിവയുണ്ടെങ്കില്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.

Advertisment

വീഴ്ചയോ, ചതവോ, ഒടിവോ കാരണം നീരും വേദനയും ഉണ്ടാകാം. വൃക്ക, കരള്‍, ഹൃദയ സംബന്ധമായ രോഗങ്ങള്‍, രക്തം കട്ടപിടിക്കുന്നത്, സെല്ലുലൈറ്റിസ് തുടങ്ങിയ അസുഖങ്ങള്‍ കാലില്‍ നീര് വയ്ക്കുന്നതിന് കാരണമാകാം. ബാക്ടീരിയല്‍ അണുബാധ കാരണം കാലില്‍ നീരും വേദനയും ഉണ്ടാകാം. രക്തയോട്ടം കുറയുന്നത് നീര്‍വീക്കത്തിന് കാരണമാകും.

കാലിലെ നീരിനും വേദനയ്ക്കും കാരണം എന്താണെന്ന് കണ്ടുപിടിക്കാന്‍ വൈദ്യോപദേശം തേടുക. കാലിന് വിശ്രമം നല്‍കുന്നത് നീര്‍വീക്കം കുറയ്ക്കാന്‍ സഹായിക്കും. കാലുകള്‍ ഉയര്‍ത്തി വയ്ക്കുന്നത് നീര്‍വീക്കം കുറയ്ക്കാന്‍ സഹായിക്കും.

Advertisment