ക്രഷര്‍ നടത്താനെന്ന പേരില്‍ ബന്ധുവുമായി ചേര്‍ന്ന് ഭൂമി തട്ടിപ്പ്: എളമരം കരീമിന് അറസ്റ്റ് വാറണ്ട്

നാല് തവണ ആവശ്യപ്പെട്ടിട്ടും എളമരം കരീം ഹാജരാകാതെ ഇരുന്നതോടെയാണ് താമരശേരി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

New Update
35535353

കോഴിക്കോട്: ഭൂമി തട്ടിപ്പ് കേസില്‍ സി.പി.എം. നേതാവും മുന്‍ വ്യവസായമന്ത്രിയുമായ എളമരം കരീമിന് അറസ്റ്റ് വാറണ്ട്. മുക്കം കാരശേരിയിലെ മുക്കം ക്രഷര്‍ ആന്‍ഡ് ഗ്രാനൈറ്റുമായി ബന്ധപ്പെട്ട കേസിലാണ് വാറണ്ട്. നാല് തവണ ആവശ്യപ്പെട്ടിട്ടും എളമരം കരീം ഹാജരാകാതെ ഇരുന്നതോടെയാണ് താമരശേരി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

Advertisment

2009 -2011 കാലഘട്ടത്തില്‍ ക്രഷര്‍ നടത്താനെന്ന പേരില്‍ എളമരം കരീമിന്റെ ബന്ധുവായ നൗഷാദ് തട്ടിപ്പ് നടത്തിയെന്നും നൗഷാദിന്റെപേരിലേക്ക് ഭൂമി എഴുതി നല്‍കുന്നതിന് എളമരം കരീം ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്നുമാണ് പരാതി. 

പിന്നീട് സ്ഥലം സ്വന്തം പേരിലേക്ക് രജിസ്റ്റര്‍ ചെയ്ത് നികുതി അടച്ച് സ്ഥലം നൗഷാദ് കൈക്കലാക്കിയെന്നും ക്വാറി തുടങ്ങുകയോ പണം നല്‍കുകയോ ചെയ്തില്ലെന്നും പരാതിക്കാര്‍ പറയുന്നു.

2013-ല്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് ഭൂമിനഷ്ടപ്പെട്ടവര്‍ പരാതി നല്‍കുകയും 2015-ല്‍ ക്രൈംബ്രാഞ്ച് പരാതിയില്‍ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഈ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. 

എന്നാല്‍ ഈ കേസ് എഴുതിത്തള്ളാന്‍ ക്രൈംബ്രാഞ്ച് തീരുമാനം എടുത്തതോടെ ഉന്നതബന്ധം ഉപയോഗിച്ച് കേസ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നെന്ന് കാണിച്ച് ഭൂമി നഷ്ടപ്പെട്ടവര്‍ കോടതിയെ സമീക്കുകയായിരുന്നു.

Advertisment