Advertisment

ആലുവയില്‍ ബഹുനില ഫ്‌ളാറ്റില്‍ നിന്ന്  വീണ് വയോധിക മരിച്ചു

ആലുവ ബീവറേജ് ഷോപ്പിന് സമീപമുള്ള ഫ്‌ളാറ്റില്‍ താമസിക്കുന്ന ശാന്തമണിയമ്മ(71)യാണ് മരിച്ചത്.

New Update
42424244242

ആലുവ: ബഹുനില ഫ്‌ളാറ്റില്‍ നിന്ന് വീണ് വയോധിക മരിച്ചു. ആലുവ ബീവറേജ് ഷോപ്പിന് സമീപമുള്ള ഫ്‌ളാറ്റില്‍ താമസിക്കുന്ന ശാന്തമണിയമ്മ(71)യാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ശാന്തമണിയമ്മയെ ഫ്‌ളാറ്റിന്റെ  പാര്‍ക്കിംഗ് ഏരിയയ്ക്ക് സമീപം വീണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

Advertisment

കാലങ്ങളായി ഇവര്‍ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു. 
11-ാം നിലയിലെ ഫ്‌ളാറ്റില്‍ ആഭരണങ്ങള്‍ അഴിച്ചുവച്ചതായി കണ്ടെത്തി. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. 

 

Advertisment