Advertisment

മോശമായി പെരുമാറിയെന്ന് ആരോപണം; ആളൊഴിഞ്ഞ വീട്ടില്‍ മാനസിക വൈകല്യമുള്ള യുവാവിന് ആള്‍ക്കൂട്ട മര്‍ദനം, ദൃശ്യങ്ങള്‍ പുറത്ത്

ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിലുണ്ട്

New Update
6363636

കോഴിക്കോട്: മോശമായി പെരുമാറിയെന്ന് ആരോപിച്ച് മുക്കത്ത് മാനസിക വൈകല്യമുള്ള യുവാവിന് ആള്‍ക്കൂട്ട മര്‍ദനം. ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയാണ് യുവാവിനെ മര്‍ദിച്ചത്. അക്രമികള്‍ പകര്‍ത്തിയ സംഭവത്തിന്റെ  ദൃശ്യങ്ങള്‍ പുറത്തുവന്നു.  

Advertisment

നാല് ദിവസം മുമ്പാണ് സംഭവം. അക്രമികളില്‍പ്പെട്ട ഒരു യുവാവിനോട് മോശമായി പെരുമാറിയെന്നാരോപിച്ചാണ് മര്‍ദിച്ചത്.

യുവാവിനെ ആളൊഴിഞ്ഞ വീട്ടിലെ മുറിയില്‍ കസേരയിലിരുത്തി ആളുകള്‍ ചേര്‍ന്ന് തല്ലുകയും ചവിട്ടുകയും ചെയ്തു. ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിലുണ്ട്.  മര്‍ദ്ദിച്ച വിവരവും ഇവര്‍ പണമാവശ്യട്ടെന്നും സുഹൃത്തിനോട് യുവാവ് പറയുകയായിരുന്നു.

Advertisment