Advertisment

കോഴിക്കോട് പേരാമ്പ്രയില്‍ ജ്വല്ലറിയില്‍  മോഷണം: പ്രതികളില്‍ ഒരാള്‍ നേപ്പാളില്‍  പിടിയില്‍

31 പവന്‍ സ്വര്‍ണവും അഞ്ച് കിലോ വെള്ളിയുമാണ് പ്രതികള്‍ കവര്‍ന്നത്.

New Update
35353535355

കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂരിലെ ജ്വല്ലറിയില്‍ മോഷണം നടത്തിയ പ്രതികളില്‍ ഒരാള്‍ പിടിയില്‍. ബിഹാര്‍ സ്വദേശി മുഹമ്മദ് മിനാറുല്‍ ഹഖി(24)നെയാണ് പോലീസ് പിടികൂടിയത്.

Advertisment

പ്രത്യേക ടീം നേപ്പാള്‍ അതിര്‍ത്തി ഗ്രാമത്തില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മറ്റൊരു പ്രതിയായ ബിഹാര്‍ സ്വദേശി ഇസാഖ് ഒളിവിലാണ്. 31 പവന്‍ സ്വര്‍ണവും അഞ്ച് കിലോ വെള്ളിയുമാണ് പ്രതികള്‍ കവര്‍ന്നത്.

ജൂലൈ ആറിനാണ് സംഭവം. ഇസാഖ് ചെറുവണ്ണൂര്‍ പഞ്ചായത്തിലെ മുയിപ്പോത്ത് താമസിച്ച് ജോലി ചെയ്തു വരികയായിരുന്നു.

Advertisment