തൃശൂര്‍: എരുമപ്പെട്ടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു.
തിപ്പല്ലൂര്‍ വീട്ടില്‍ ജനാര്‍ദ്ദനന്റെ മകന്‍ ജിജിന്‍ ലാലാ(25)ണ് മരിച്ചത്. സുഹൃത്ത് വൈശാഖും പരിക്കേറ്റ് ചികിത്സയിലാണ്. വിദേശത്ത് പോകാനുള്ള മെഡിക്കലെടുത്തു വരുന്ന വഴിയാണ് സംഭവം.
തിങ്കളാഴ്ച വൈകിട്ട് 5.20ന് കടങ്ങോട് കാദര്‍പടിയിലായിരുന്നു അപകടം.
കടങ്ങോട്ടേക്ക് പോയിരുന്ന ബസിനെ മറികടന്നെത്തിയ കാര്‍ ജിജിന്‍ ലാല്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. മാതാവ്: ബീന. സഹോദരങ്ങള്‍: ജിബിന്‍ലാല്‍, ജിതിന്‍ലാല്‍.