കൊല്ലത്ത് ഔദ്യോഗിക ആവശ്യത്തിനെത്തിയ അഭിഭാഷകയെ  വീട്ടില്‍ വിളിച്ചുവരുത്തി കടന്നുപിടിച്ചു;  സി.പി.എം. നേതാവിനെതിരേ കേസ്

അഭിഭാഷകന്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി കടന്നു പിടിച്ചെന്നാണ് യുവതിയുടെ പരാതി

New Update
4646

കൊല്ലം: കൊല്ലത്ത് ഔദ്യോഗിക ആവശ്യത്തിനെത്തിയ അഭിഭാഷകയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അഭിഭാഷകനും സി.പി.എം. നേതാവുമായ ഇ. ഷാനവാസ് ഖാനെതിരെ പോലീസ് കേസെടുത്തു. 

Advertisment

അഭിഭാഷകന്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി കടന്നു പിടിച്ചെന്നാണ് യുവതിയുടെ പരാതി. നോട്ടറി അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട് യുവതിയും സഹപ്രവര്‍ത്തകനും കൊല്ലത്തെ മുതിര്‍ന്ന അഭിഭാഷകനും സി.പി.എം. നേതാവുമായ ഷാനവാസ് ഖാന്റെ ഓഫീസില്‍ എത്തി. 

തുടര്‍ന്ന് വിവരങ്ങള്‍ പറഞ്ഞു മടങ്ങി. ശേഷം ഷാനവാസ് ഖാന്‍ വീട്ടിലേക്ക് വിളിച്ചു വരുത്തി കടന്നുപിടിച്ചെന്നാണ് യുവതിയുടെ പരാതി.സംഭവം കേസിലേക്ക് നീങ്ങുമെന്ന് മനസിലാക്കിയ അഭിഭാഷകന്‍ തന്നെ വിളിച്ച് മാപ്പ് ചോദിച്ചെന്നും യുവതി പറയുന്നു. ഇതിന് തെളിവായി ഫോണ്‍ സംഭാഷണവും പുറത്തുവിട്ടു. 

ബാര്‍ അസോസിയേഷന് പരാതി നല്‍കിയതിന് പിന്നാലെ ഒത്തുതീര്‍പ്പ് ശ്രമം നടന്നു. എന്നാല്‍, പരസ്യമായി മാപ്പു പറയണമെന്ന ആവശ്യം അംഗീകരിക്കാതെ വന്നതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. 

Advertisment