കണ്ണൂര്‍: തില്ലങ്കേരിയില്‍ തെയ്യത്തിന് മര്‍ദനമേറ്റു. കൈതചാമുണ്ഡി തെയ്യത്തെയാണ് ഒരു സംഘം മര്‍ദിച്ചത്. ഭക്തരെ തെയ്യം ഓടിക്കുന്നതിനിടയില്‍ ഒരു കുട്ടിക്ക് പരിക്കേറ്റിരുന്നു. ഇത് ചിലര്‍ ചോദ്യം ചെയ്യുകയും തെയ്യത്തെ മര്‍ദിക്കുകയുമായിരുന്നു.
തില്ലങ്കേരി പെരിങ്ങനത്താണ് സംഭവം. കൈതചാമുണ്ഡി തെയ്യം ഭക്തരെ ഓടിക്കുന്ന ചടങ്ങുണ്ട്. ആ ചടങ്ങിനിടെയായിരുന്നു കുട്ടിക്ക് പരിക്കേറ്റത്. നാട്ടുകാര്‍ മര്‍ദിച്ചതിനെത്തുടര്‍ന്ന് തെയ്യം നിലത്തുവീണിരുന്നു. മര്‍ദിച്ചവരെ തിരിച്ചറിയാന്‍ കഴിയുമെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍, സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.