കോഴിക്കോട്: കോഴിക്കോട് എം.ഡി.എം.എ. പൊതി വിഴുങ്ങിയയാള്‍ മരിച്ചു. മൈക്കാവ് കരിമ്പാലക്കുന്ന് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്.
പോലീസിനെക്കണ്ട് ഓടുന്നതിനിടെ ഇയാള്‍ കൈയിലുണ്ടായിരുന്ന രണ്ട് എം.ഡി.എം.എ. പാക്കറ്റുകള്‍ വിഴുങ്ങി. ഉടന്‍ താമരശേരി പോലീസ് യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.
പരിശോധനയില്‍ വയറില്‍ ചെറിയ വെള്ളത്തരികള്‍ കാണുകയായിരുന്നു. ശസ്ത്രക്രിയയിലൂടെ പാക്കറ്റ് പുറത്തെടുക്കാനായിരുന്നു തീരുമാനം.