New Update
/sathyam/media/media_files/j8MmMwrUs4lnO8cHB317.jpg)
ചെങ്ങന്നൂര്‍: പുലിയൂര്‍ സുറിയാനി കത്തോലിക്ക പള്ളിയിലെ വഞ്ചി രണ്ടുതവണ കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ മോഷ്ടാവ് പിടിയില്‍.
Advertisment
തിരുവല്ല കുറ്റപ്പുഴ തിരുമൂലപുരം മംഗലശേരി കടവ് കോളനിയില്‍ മണിയനാ(54)ണ് പിടിയിലായത്. വഞ്ചി പൊക്കിയെടുത്ത് പുറത്തു കൊണ്ടുവച്ച ശേഷമാണ് ഇയാള്‍ കുത്തിപ്പൊളിച്ച് മോഷണം നടത്തിയത്.
കോട്ടയം ജില്ലയില്‍ പത്തോളം വഞ്ചി മോഷണകേസുകളിലെയും പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. പള്ളിയിലെ വഞ്ചികള്‍ മോഷ്ടിക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യങ്ങളില്‍ കുരിശടികളിലെ വഞ്ചികളാണ് ഇയാള്‍ കവര്‍ന്നിരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us