/sathyam/media/media_files/2025/09/13/oip-4-2025-09-13-14-15-59.jpg)
കോട്ടയം: ദേ ഓണത്തിനു പിന്നാലെ എഴു ദിവസം അവധി വരുന്നു.. രണ്ടു ദിവസം സിക്ക് ലീവാക്കിയാല്‍ ഓണം പോലെ പത്തു ദിവസം കിട്ടില്ലെങ്കിലും ഒമ്പതു ദിവസം അവധി കിട്ടും.
സെപ്റ്റംബര്‍ 27,28 ശനിയും ഞായറുമാണ്. 29ന് വൈകിട്ട് പൂജവയ്ക്കും. സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 1 പൂജ അവധി, ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തിയും പൂജാ അവധിയും ഒന്നിച്ചു വരുന്നു, ഒക്ടോബര്‍ നാലും അഞ്ചും ശനിയും ഞായറുമാണ്. സ്പെറ്റംബര്‍ 29, ഒക്ടോബര്‍ മൂന്ന് എന്നിവ മാത്രമാണ് പ്രവര്‍ത്തി ദിവസം.
ഓണത്തിന് ശേഷം ഇത്രയും അവധി അടുപ്പിച്ച് വരുന്നതും അപൂര്‍വം. വീണ്ടും അവധി ദിവസങ്ങള്‍ കിട്ടിയതില്‍ വിദ്യാര്‍ഥികളും സന്തോഷത്തിലാണ്. എന്നാല്‍, സെപ്റ്റംബര്‍ 30 ദുര്‍ഗാഷ്ടമി ദിവസം പൊതു അവധി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. സര്‍ക്കാര്‍ കലകണ്ടറില്‍ സെപ്റ്റംബര്‍ 30 പ്രവര്‍ത്തി ദിവസമാണ്.
എന്നാല്‍, അന്ന് ദുര്‍ഗാഷ്ടമി എന്നു പോലും സര്‍ക്കാര്‍ കലണ്ടറില്‍ എഴുതിച്ചേര്‍ത്തിട്ടില്ല. ഇതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ളവ പ്രവര്‍ത്തിക്കേണ്ടി വരും. ഇതേച്ചൊല്ലി ഹൈന്ദവ സംഘനകള്‍ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ദുര്‍ഗാഷ്ടമി അവധി ദിവസങ്ങളായിരുന്നു. ഇക്കുറി സര്‍ക്കാര്‍ എന്തുകൊണ്ട് അവധി മാറ്റി എന്ന ചോദ്യമാണ് ഇക്കൂട്ടര്‍ ഉയര്‍ത്തുന്നത്.
അതേസമയം, പൂജ അവധിയോട് അനുബന്ധിച്ച് സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലെല്ലാം ബുക്കിങ് തീരാറയി. വാഗമണ്ണിലും മൂന്നാറിലുമെല്ലാം റൂമുകള്‍ കിട്ടാനില്ലാത്ത അവസ്ഥയുണ്ട്. ഓണത്തിന് ശേഷം വീണ്ടും ഇത്രയും അവധി ദിവസങ്ങള്‍ അടുപ്പിച്ചു വന്നതില്‍ ഹോട്ടല്‍, ഹോംസ്റ്റേ രംഗത്തു പ്രവര്‍ത്തിക്കുന്നവരും സന്തോഷത്തിലാണ്.