സുഹൃത്തിന്റെ റിട്ടയര്‍മെന്റ് ചടങ്ങില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് വീട്ടില്‍നിന്ന് പോയി; പേരാമ്പ്രയിലെ ലോഡ്ജില്‍ വയോധികന്‍ മരിച്ച നിലയില്‍

ബാലുശേരി കൂട്ടാലിട സ്വദേശി വടക്കേകൊഴക്കോട്ട് വിശ്വനാഥനാ(61)ണ് മരിച്ചത്.

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
4646

കോഴിക്കോട്: പേരാമ്പ്രയിലെ ലോഡ്ജില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. ബാലുശേരി കൂട്ടാലിട സ്വദേശി വടക്കേകൊഴക്കോട്ട് വിശ്വനാഥനാ(61)ണ് മരിച്ചത്.

Advertisment

കെ.എസ്.ഇ.ബി. റിട്ടയേര്‍ഡ് ഓവര്‍സിയറാണ് വിശ്വനാഥന്‍. പേരാമ്പ്രയിലെ സ്വകാര്യ ലോഡ്ജിലാണ് വിശ്വനാഥനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കെ.എസ്.ഇ.ബി. തൊട്ടില്‍പ്പാലം സെക്ഷനില്‍ നിന്ന് 2020ലാണ് ഇദ്ദേഹം ഓവര്‍സിയറായി വിരമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് സുഹൃത്തിന്റെ റിട്ടയര്‍മെന്റ് ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയാണെന്ന് പറഞ്ഞാണ് വിശ്വനാഥന്‍ വീട്ടില്‍ നിന്നും പോയതതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

രാത്രി വൈകിയും വിശ്വനാഥന്‍ തിരികെ എത്താഞ്ഞതിനെത്തുടര്‍ന്ന് വിവരം പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ലോഡ്ജില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. 

Advertisment