New Update
/sathyam/media/media_files/2025/04/19/DgWPTcjNTq6bj0oW8WnU.jpg)
പത്തനംതിട്ട: മദ്യപാനവും ലഹരിക്കച്ചവടവും ചോദ്യം ചെയ്ത ബി.ജെ.പി. പ്രാദേശിക നേതാവിന് മര്‍ദനമേറ്റതായി പരാതി. ബി.ജെ.പി. കൂടല്‍ മേഖലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി വട്ടമല ശശിക്കാണ് മര്‍ദനമേറ്റത്. ഇയാള്‍ കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.
Advertisment
സംഭവത്തില്‍ പ്രതി സനീഷിനെ കൂടല്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
പത്തനംതിട്ട കലഞ്ഞൂര്‍ വട്ടമലയിലാന് സംഭവം. പ്രദേശത്ത് ലഹരിവസ്തുക്കളുടെ വില്‍പ്പന ശശി തടഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതി ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us