ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
/sathyam/media/media_files/2025/04/04/wVqocgTJksQgtQVH391S.jpg)
തൃശൂര്‍: ദേശീയപാത 66ല്‍ ചാവക്കാട്ടെ ബേബി റോഡിന് സമീപം ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. മംഗളുരുവില്‍നിന്ന് സ്റ്റീല്‍ പൈപ്പുകള്‍ കയറ്റി കായംകുളത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറിക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവര്‍ കാസര്‍ഗോഡ് സ്വദേശി ഫാറസിനെ നാട്ടുകാര്‍ പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Advertisment
ഇന്നു പുലര്‍ച്ചെയാണ് സംഭവം. റോഡരികിലെ കുഴിയില്‍ ചാടിയ ലോറി നിയന്ത്രണംവിട്ടു മറിയുകയായിരുന്നു. ദേശീയപാതയുടെ പണികള്‍ നടക്കുന്നതിനാല്‍ റോഡിന്റെ വശങ്ങളില്‍ കുഴികളും മറ്റും മൂടാതെ കിടക്കുന്നതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് നാട്ടുകാരും യാത്രക്കാരും പറഞ്ഞു.
കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ മൂന്ന് ലോറികള്‍ മറിയുകയും ഏതാനും ലോറികള്‍ ചെരിയുകയും ചെയ്തു. ലോറിയില്‍ കയറ്റുന്ന അമിതഭാരവും ലോറി മറിയാന്‍ കാരണമാകുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us