ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
/sathyam/media/media_files/2025/02/27/RX0aa0Nos3bdB9cOHQic.jpg)
പത്തനംതിട്ട: പതിനാലുകാരനെ ബെല്‍റ്റ് കൊണ്ടടിച്ച പിതാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. കൂടല്‍ സ്വദേശി രാജേഷ് കുമാറിനെതിരെയാണ് ബാലനീതി നിയമപ്രകാരം കേസെടുത്തത്.
Advertisment
ഇയാള്‍ കുട്ടിയെ വാഴപ്പോള കൊണ്ട് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സഹിതം നാട്ടുകാര്‍ സിഡബ്യൂസിക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പരാതി അന്വേഷിക്കാന്‍ സിഡബ്യൂസി പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു.
പോലീസ് അന്വേഷണത്തിനിടെ പിതാവ് നേരത്തേ ബെല്‍റ്റ് കൊണ്ടടിച്ചെന്ന് കുട്ടി മൊഴി നല്‍കി. ഈ സാഹചര്യത്തിലാണ് കേസെടുത്തത്. ഇയാള്‍ അമ്മയെ ഉപദ്രവിച്ചെന്നും കുട്ടി മൊഴി നല്‍കി. ഇക്കാര്യം പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us