തിരുവല്ലയില്‍ വയോധിയായ മാതാവിനെ ക്രൂരമര്‍ദനത്തിനിരയാക്കിയ മകന്‍ അറസ്റ്റില്‍; പ്രതി ലഹരിക്ക് അടിമ

പടിഞ്ഞാറ്റുംചേരി ലാപ്ലത്തില്‍ വീട്ടില്‍ സന്തോഷാ (48)ണ് അറസ്റ്റിലായത്.

New Update
24242333

തിരുവല്ല: തിരുവല്ല പടിഞ്ഞാറ്റുംചേരിയില്‍ വയോധിയായ മാതാവിനെ ക്രൂരമര്‍ദനത്തിനിരയാക്കിയ ലഹരിക്ക് അടിമയായ മകന്‍ അറസ്റ്റില്‍.

Advertisment

പടിഞ്ഞാറ്റുംചേരി ലാപ്ലത്തില്‍ വീട്ടില്‍ സന്തോഷാ (48)ണ് അറസ്റ്റിലായത്. മാതാവ് സരോജിനിയെ (76) സന്തോഷ് മര്‍ദ്ദിക്കുന്നതായ വീഡിയോ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയാണ് തിരുവല്ല പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം്. 

ഭാര്യയുമായി പിരിഞ്ഞു കഴിയുന്ന സന്തോഷിനൊപ്പമാണ് മാതാവ് സരോജിനി കഴിയുന്നത്. ഇരുവരും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന സന്തോഷ് മാതാവിനെ പതിവായി ഉപദ്രവിച്ചിരുന്നു. വ്യാഴാഴ്ച രാത്രിയും മര്‍ദ്ദിച്ചതോടെ സമീപത്ത് താമസിക്കുന്ന ബന്ധു പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. 

സംഭവം ശ്രദ്ധയില്‍പ്പെട്ട കവിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി.  ദിനേശ് കുമാര്‍ തിരുവല്ല പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തി സരോജിനിയുടെ മൊഴി രേഖപ്പെടുത്തുകയും സന്തോഷിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Advertisment