പത്തനംതിട്ടയില്‍ വീടിന് സമീപംനിന്ന വീട്ടമ്മയ്ക്ക് കാട്ടുപന്നി ആക്രമണത്തില്‍ ഗുരുതര പരിക്ക്

നെച്ചിറ താഴേക്കില്‍ സാറാമ്മ(56)യ്ക്കാണ് തലയ്ക്ക് ഗുരുതര പരിക്കേറ്റത്.

New Update
35535

പത്തനംതിട്ട: ഏറത്ത് വയലയില്‍ കാട്ടുപന്നി ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്. നെച്ചിറ താഴേക്കില്‍ സാറാമ്മ(56)യ്ക്കാണ് തലയ്ക്ക് ഗുരുതര പരിക്കേറ്റത്. ഇവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Advertisment

വ്യാഴാഴ്ച രാത്രിയാണ് സംഭവം. വീടിന് സമീപം നില്‍ക്കുമ്പോഴായിരുന്നു ആക്രമണം. ഇടിയേറ്റ് നിലത്തുവീണ സാറാമ്മയെ പന്നി വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചതോടെ അയല്‍ക്കാര്‍ ബഹളമിട്ട് ഓടിക്കുകയായിരുന്നു.

Advertisment