കൊച്ചി: കളമശേരിയില്‍ സ്വകാര്യ ബസും സി.എന്‍.ജി. ടാങ്കറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വാഹനങ്ങളിലേയും ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു.
തിങ്കളാഴ്ച രാവിലെ ഏഴിന് കളമശേരി പ്രീമിയര്‍ ജങ്ഷനിലാണ് സംഭവം. അപകടത്തെത്തുടര്‍ന്നുണ്ടായ ഗതാഗതക്കുരുക്ക് പുനഃസ്ഥാപിച്ചു.