അടിമാലി: എസ്റ്റേറ്റ് പൂപ്പാറ ചെമ്പാലയ്ക്ക് സമീപം വാടകവീട്ടില്‍നിന്ന് 10 ഗ്രാം എം.ഡി.എം.എയും 40 ഗ്രാം ഹഷീഷ് ഓയിലുമായി അഞ്ചു യുവാക്കളെ അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തു.
നാലു ദിവസം മുമ്പ് എസ്റ്റേറ്റ് പൂപ്പാറ ചെമ്പാലയില്‍ വാടക വീടെടുത്ത് താമസിച്ചിരുന്ന പ്രതികളെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന നടത്തിയത്
എറണാകുളം വൈപ്പിന്‍ സ്വദേശികളായ കൈതവളപ്പില്‍ ജോമോന്‍ (24), തിട്ടേത്തറ ആശിഷ് ഷാജി (27), കരോത്ത് അഖില്‍ പ്രദീപ് (26), കല്ലുമട്ടത്തില്‍ ആശിഷ് ആന്റണി (22) എന്നിവരെയാണ് എക്‌സൈസ് നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സി.ഐ കെ. രാജേന്ദ്രന്‍, അസി. ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) എന്‍.കെ. ദിലീപ്, പ്രവന്റീവ് ഓഫീസര്‍ ബിജു മാത്യു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അബ്ദുല്‍ ലത്തീഫ്, കെ.എം. സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. .