New Update
/sathyam/media/media_files/2025/03/18/MTZbSx7oYzQIqtDVcVlF.jpg)
കൊരട്ടി: പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച കൊരട്ടി ചിറങ്ങരയില്‍ വനംവകുപ്പ് നാലു കാമറകള്‍ സ്ഥാപിച്ചു. കൂടു സ്ഥാപിക്കുന്ന കാര്യത്തില്‍ ഇന്നു തീരുമാനമെടുക്കും. ആര്‍.ആര്‍.ടി. സംഘം സ്ഥലത്ത് നിരീക്ഷണം തുടരുകയാണ്.
Advertisment
14നു രാത്രി ചിറങ്ങര-മംഗലശേരി പ്രദേശത്തു കണ്ടതു പുലി തന്നെയാണെന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചതിനെത്തുടര്‍ന്നാണ് കാമറകള്‍ സ്ഥാപിക്കുന്നത്.
കൊരട്ടി പഞ്ചായത്ത് തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത അടിയന്തരയോഗത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ അകറ്റുന്നതിനൊപ്പം പുലിയെ പിടികൂടാന്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും വിലയിരുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us