അയല്‍വീട്ടിലേക്കെന്ന് പറഞ്ഞ് പോയി; രണ്ടു ദിവസമായി കാണാതായ വയോധികയുടെ മൃതദേഹം കണ്ണൂര്‍ പെരുവാമ്പ പുഴയില്‍നിന്ന് കണ്ടെത്തി

പെരിങ്ങോം അഗ്നിശമന സേനയുടെ സ്‌കൂബ സംഘം കുളത്തിലും പെരുവാമ്പ പുഴയിലും രണ്ട് ദിവസമായി തെരച്ചില്‍ നടത്തുകയായിരുന്നു.

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
757575777

കണ്ണൂര്‍: എരുമം കുറ്റൂരിലെ പെരുവാമ്പ പുഴയില്‍ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. കോടൂര്‍ സ്വദേശി മാധവി(70) യാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് മൂന്നിന് അയല്‍വീട്ടിലേക്കെന്നു പറഞ്ഞ് പോയതായിരുന്നു മാധവി. തിരികെ എത്താതായതോടെ  അന്വേഷണത്തില്‍ വീടിന് സമീപത്തുള്ള പറമ്പില്‍നിന്ന് ഇവരുടെ കുട കണ്ടെത്തി. 

Advertisment

ഇതിന് സമീപത്തു കൂടിയാണ് പെരുവാമ്പ പുഴ ഒഴുകുന്നത്. പുഴയുടെ അടുത്തുതന്നെ ഒരു കുളവുമുണ്ട്. പെരിങ്ങോം അഗ്നിശമന സേനയുടെ സ്‌കൂബ സംഘം കുളത്തിലും പെരുവാമ്പ പുഴയിലും രണ്ട് ദിവസമായി തെരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്ന് കുറ്റൂര്‍ കൂവപ്പയ്ക്ക് സമീപത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു.

Advertisment