തിരുവനന്തപുരം: അന്തരിച്ച സി.പി.എം. നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം ഏറ്റെടുക്കാനുള്ള എറണാകുളം മെഡിക്കല്‍ കോളജ് ഉപദേശക സമിതിയുടെ തീരുമാനത്തിനെതിരേ മകള്‍ ആശ ലോറന്‍സ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.
ഉപദേശക സമിതി സ്വാധീനിക്കപ്പെട്ടെന്ന ആരോപണവും അവര്‍ നേരത്തേ ഉന്നയിച്ചിരുന്നു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ നടത്തിയ ഹിയറിംഗ് നിയമപ്രകാരമായിരുന്നില്ലെന്നും ആശ ലോറന്‍സ് ഹര്‍ജിയില്‍ വാദം ഉന്നയിക്കുമെന്നാണ് വിവരം. മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന മൂത്ത സഹോദരി സുജാതയുടെ നിലപാടും ആശ ഹൈക്കോടതിയെ അറിയിക്കും.