വിഴിഞ്ഞം: മത്സ്യബന്ധനത്തിന് പോകവെ വള്ളത്തില്‍ നിന്ന് വഴുതി കടലില്‍ വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി. വിഴിഞ്ഞം കോട്ടപ്പുറം കുഴിവിള പുരയിടത്തില്‍ ജെ. പ്രസാദി(32)നെയാണ് പൂവാര്‍ കടലില്‍ കാണാതായത്. തിങ്കളാഴ്ച രാത്രി എട്ടിനാണ് സംഭവം.
യഹോവ ശാലം എന്ന ബോട്ടില്‍ മറ്റുള്ള തൊഴിലാളികള്‍ക്ക് ഒപ്പം കൊച്ചി ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. മേഖലയില്‍ തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്തിയില്ല. ഇന്നും തിരച്ചില്‍ തുടരും.