ഇടുക്കി: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കരിങ്കുന്നം പഴയമറ്റം ഒറ്റല്ലൂര്‍ മറ്റത്തിലാനിക്കല്‍ മാത്യുവിന്റെ മകന്‍ ജീവനാ(28)ണ് മരിച്ചത്.
കഴിഞ്ഞ 31ന് രാത്രിയില്‍ കുന്നം-പടി.കോടിക്കുളം റോഡിലാണ് സംഭവം. ജീവന്‍ പടി.കോടിക്കുളത്തുള്ള കമ്പനിയില്‍ ജോലി കഴിഞ്ഞ് തിരികെ വരുന്നതിനിടെ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മാതാവ്: അച്ചാമ്മ. സഹോദരന്‍: ജിനോയി മാത്യു. സംസ്‌കാരം കരിങ്കുന്നം നെടിയകാട് പള്ളിയില്‍.