സുരേഷ് ഗോപിയുടെ ഒറ്റ തന്ത വെല്ലുവിളിയില്‍ സി.പി.എമ്മിനു മറുപടിയില്ലേ? താന്‍ എന്ത് ധിക്കാരമാണ് പറഞ്ഞതെന്ന് ചോദിക്കാന്‍ എതെങ്കിലും സി.പി.എമ്മുകാരന് ധൈര്യമുണ്ടോ: വി.ഡി. സതീശന്‍

ഇതെന്താ സിനിമയാണോയെന്നും അദ്ദേഹം ചോദിച്ചു.  

New Update
424242

പാലക്കാട്: സുരേഷ് ഗോപിയുടെ ഒറ്റ തന്ത വെല്ലുവിളിയില്‍ സി.പി.എമ്മിനു മറുപടിയില്ലേയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

Advertisment

സുരേഷ് ഗോപി മുഖ്യമന്ത്രിയെ വെല്ലുവിളിച്ചിട്ട് ഇതുവരെ ഒരു സി.പി.എമ്മുക്കാരന്‍ മറുപടി പറഞ്ഞോ? ബി.ജെ.പിയുടെ കേന്ദ്രമന്ത്രിയോട് താന്‍ എന്ത് ധിക്കാരമാണ് പറഞ്ഞതെന്ന് ചോദിക്കാന്‍ എതെങ്കിലും സി.പി.എമ്മുകാരന് ധൈര്യമുണ്ടോ? 

എന്തൊരു ധിക്കാരമാണ് പറഞ്ഞതെന്ന് ഞങ്ങള്‍ ചോദിക്കുന്നു. ഈ ഭാഷയാണോ കേന്ദ്രമന്ത്രി സംസാരിക്കേണ്ടത്. ഇതെന്താ സിനിമയാണോയെന്നും അദ്ദേഹം ചോദിച്ചു.  

 

Advertisment