കോഴിക്കോട്: വടകര ആയഞ്ചേരി ടൗണിനടുത്ത് നിന്നും എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയില്‍. കല്ലിക്കണ്ടി സ്വദേശികളായ അന്‍ഷിഫ്, ആഷിക് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും അഞ്ച് ഗ്രാം എം.ഡി.എം.എയാണ് പിടികൂടി.
റൂറല്‍ എസ്.പി നിധിന്‍ രാജ് ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നര്‍കോട്ടിക് സെല്‍ ഡി. വൈ.എസ്.പി പ്രകാശ് പടന്നയിലിന്റെ നിര്‍ദേശപ്രകാരം ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ മനോജ് രാമത്, എ.എസ്.ഐ ഷാജി വി.പി, സി.പി.ഒ. അഖിലേഷ് ഇ.കെ, വടകര എസ്.ഐ പവനന്‍ സി.പി.ഒ. ഷാജി, വിജേഷ് എന്നിവരും അയഞ്ചേരി എയ്ഡ് പോസ്റ്റ് സിവില്‍ പോലീസ് ഓഫിസര്‍ ഷിജിത് മൊകേരി എന്നിവരും ചേര്‍ന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.