/sathyam/media/media_files/wMqIXLW2TMeqke8ytCPz.jpg)
കൊല്ലം: കുമ്മിളില്‍ കാമുകിയുമായി ചേര്‍ന്ന് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. ചിതറ ചല്ലിമുക്ക് ഷൈനി ഭവനില്‍ സതീഷി(ജോഷി-37)നെയാണ് അറസ്റ്റ് ചെയ്തത്.
ജനുവരി 27നാണ് സംഭവം. സതീഷ് തന്റെ വീട്ടില്‍ ഒളിവിലുണ്ടെന്ന് പറഞ്ഞ് പെണ്‍സുഹൃത്ത് സതീഷിന്റെ ഭാര്യയെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ ഭാര്യയെ കത്തി ഉപയോഗിച്ച് വയറ്റില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച് ചവിട്ടുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.
നാട്ടുകാരുടെ സഹായത്തോടെ രക്ഷപ്പെട്ട യുവതി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. സംഭവശേഷം പ്രതികള്‍ ഒളിവില്‍ പോയിരുന്നു. മാര്‍ച്ചില്‍ സതീഷിന്റെ പെണ്‍സുഹൃത്തിനെ അറസ്റ്റ് ചെയ്തു. ശേഷം ജാമ്യത്തില്‍ ഇവരെ വിട്ടയച്ചു. മുന്‍കൂര്‍ ജാമ്യത്തിന് സതീഷ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us