New Update
/sathyam/media/media_files/2025/04/03/X8xMXneQliaqKcvIyDVV.jpg)
കോഴിക്കോട്: താമരശേരി ചുരത്തില്‍ ബൈക്കിലിടിച്ച് കാര്‍ തലകീഴായി മറിഞ്ഞു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
Advertisment
കര്‍ണാടക കുടക് സ്വദേശികളായ ഷെമീര്‍, ഷെഹീന്‍, റെഹൂഖ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബൈക്ക് യാത്രികനായ മുനവ്വറിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെളിമണ്ണ സ്വദേശിയായ ഒരാള്‍ക്കും പരിക്കേറ്റു.
താമരശേരി ചുരം ഒന്നാം വളവിന് സമീപത്ത് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് സംഭവം. ബൈക്കിലിടിച്ച കാര്‍ നിയന്ത്രണംവിട്ട് തലകീഴായി മറിയുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us