New Update
/sathyam/media/media_files/2024/11/24/LaVQrA2OqW9w74TF3DqM.jpg)
തിരുവനന്തപുരം: മാരക മയക്കുമരുന്നായ എം.ഡി.എം.എ. കടത്താന്‍ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കണ്ണമ്മൂല, ചെന്നിലോട് സരിത നിലയത്തില്‍ റിജു(30)വിനെയാണ് സിറ്റി സാഗോക്ക് ടീമിന്റെ സഹായത്തോടെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.
Advertisment
ഇയാളുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ അഞ്ച് ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. ബംഗളുരുവില്‍ നിന്നും എം.ഡി.എം.എ. ബസ് മാര്‍ഗം നഗരത്തിലെത്തിച്ച് ചില്ലറക്കച്ചവടമാണ് ഇയാള്‍ നടത്തി വന്നിരുന്നത്.