സി.പി.എം. പുലര്‍ത്തുന്നത് ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പിക്കുന്ന ആര്‍.എസ്.എസ്. തന്ത്രം: കെ.കെ. രമ

"ഒത്തു തീര്‍പ്പ് രാഷ്ട്രീയത്തിന്റെ മറ്റൊരു ഏടാണ് ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ അരങ്ങേറിയത്."

New Update
35353

തിരുവനന്തപുരം: രാഷ്ട്രീയ ലാഭത്തിന് വേണ്ടി ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പിച്ച് വിഭജിക്കുന്ന ആര്‍.എസ്.എസ്. തന്ത്രമാണ് സി.പി.എം. പുലര്‍ത്തുന്നതെന്ന് കെ.കെ. രമ എം.എല്‍.എ. 

Advertisment

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ഉണ്ടാക്കി വര്‍ഗീയ മുതലെടുപ്പിന് ശ്രമിച്ചത് അതിന്റെ ഉദാഹരണമാണ്. ടി.പി ചന്ദ്രശേഖരന്റെ, എന്റെ ജീവിത സഖാവിന്റെ കൊലപാതകം വര്‍ഗീയ കൊലപാതകമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് മാഷ അള്ള സ്റ്റിക്കര്‍ ഒട്ടിച്ച വാഹനം കൊണ്ടുപോയത്.

ഒത്തു തീര്‍പ്പ് രാഷ്ട്രീയത്തിന്റെ മറ്റൊരു ഏടാണ് ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ അരങ്ങേറിയത്. കേരളത്തില്‍ നിന്നുള്ള ആദ്യത്തെ എം.പിയെ സമ്മാനിക്കാനായി മുഖ്യമന്ത്രിയുടെ ഏജന്റായി എ.ഡി.ജി.പിയെ ഉപയോഗപ്പെടുത്തിയതിന്റെ തെളിവ് കൂടിയാണിത്. 

പൂരം കലക്കിയതുമായി ബന്ധപ്പെട്ട് പി.വി. അന്‍വര്‍ രാഷ്ട്രീയാരോപണം ഉന്നയിക്കുന്നതു വരെ ഒരു അന്വേഷണം നടത്താനോ വിശദീകരണം ആവശ്യപ്പെടാനോ വിശദീകരണം ആവശ്യപ്പെടാനോ പോലും തയാറായിരുന്നില്ലെന്നും കെ.കെ. രമ പ്രതികരിച്ചു. 

 

Advertisment