New Update
/sathyam/media/media_files/2024/12/06/XSeFJ6k3s08HI9CJmrKg.jpg)
അഞ്ചല്‍: തമിഴ്‌നാട്ടില്‍ നിന്നു മെറ്റല്‍ ചിപ്‌സുമായി എത്തിയ ടോറസ് ലോറി നിയന്ത്രണംവിട്ടു മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. കൈയ്ക്ക് പരിക്കേറ്റ ഇയാളെ നാട്ടുകാര്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിതവേഗമാണ് അപകടകാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
Advertisment
ഇന്നു രാവിലെ ആറേകാലിന് മലയോര ഹൈവേയില്‍ കുളത്തൂപ്പുഴ-മടത്തറ പാതയില്‍ ചോഴിയക്കോട് പോസ്റ്റ് ഓഫീസ് വളവിലായിരുന്നു അപകടം. വളവ് തിരിയവേ ലോറി പാതയിലേക്ക് മറിയുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us