Advertisment

വിവാഹത്തിന് മുഹൂര്‍ത്തമായിട്ടും വരന്‍ എത്തിയില്ല; അന്വേഷിച്ചപ്പോള്‍ യുവാവ് വിവാഹിതനും  രണ്ട് കുട്ടികളുടെ പിതാവും

കണിച്ചാര്‍ പാറയപ്പട്ടണം സ്വദേശിയമായി ബുധനാഴ്ചയാണ് യുവതിയുടെ വിവാഹം തീരുമാനിച്ചിരുന്നത്.

New Update
54444444444

കണ്ണൂര്‍: വിവാഹത്തിന് വരന്‍ എത്തിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത് വരന് ഭാര്യയും രണ്ട് മക്കളുമുണ്ടെന്ന്. തലശേരി പൊന്ന്യം സ്വദേശിനിയായ യുവതിയും കുടുംബവുമാണ് യുവാവിനെ കണ്ടെത്താനായി പോലീസില്‍ പരാതി നല്‍കിയത്. യുവതിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് യുവാവ് വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നും അറിയുന്നത്.

Advertisment

കണിച്ചാര്‍ പാറയപ്പട്ടണം സ്വദേശിയമായി ബുധനാഴ്ചയാണ് യുവതിയുടെ വിവാഹം തീരുമാനിച്ചിരുന്നത്. എന്നാല്‍, 

മുഹൂര്‍ത്തത്തിന്റെ സമയമായിട്ടും യുവാവ് എത്തിയില്ല. ഫോണില്‍ വിളിച്ചിട്ടും കിട്ടാതിരുന്നതോടെ യുവതിയും കുടുംബവും കേളകം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. 

തുടര്‍ന്ന് പോലീസ് വരന്റെ വീട്ടില്‍ ചെന്ന് അന്വേഷിച്ചപ്പോഴാണ് ഭാര്യയും രണ്ട് മക്കള്‍ക്കുമൊപ്പം ബംഗളുരുവിലാണ് ഇയാള്‍ താമസിക്കുന്നതെന്നറിഞ്ഞത്. ഇരുവരും ഒന്നിച്ച് പഠിച്ചിരുന്നവരാണ്. സഹപാഠിസംഗമത്തില്‍ വീണ്ടും കണ്ടുമുട്ടിയപ്പോഴാണ് പരിചയം പുതുക്കിയത്. വിവാഹമോചിതയായ യുവതിക്ക് ഒരു കുട്ടിയുണ്ട്. വിവാഹമോചിതനാണെന്ന് പറഞ്ഞാണ് ഇയാള്‍ യുവതിയുമായി അടുക്കുന്നത്. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. യുവാവ് വിവാഹിതനാണെന്ന വിവരം പോലീസ് അറിയിച്ചതോടെ യുവതിയെയും ബന്ധുക്കളും മടങ്ങിപ്പോയി. ഇവര്‍ പരാതി നല്‍കിയിട്ടില്ലെന്നും കണ്ടെത്തി നല്‍കണമെന്ന് മാത്രമാണ് അറിയിച്ചതെന്നും പോലീസ് പറഞ്ഞു.

 

Advertisment