New Update
/sathyam/media/media_files/oH8CRovMlIHXIvl5qzH0.webp)
ചെങ്ങന്നൂര്‍: മകള്‍ ജീവനൊടുക്കിയതിനു പിന്നാലെ കാണാതായ പിതാവിനെക്കുറിച്ച് രണ്ടു ദിവസമായിട്ടും വിവരമില്ല. ചെറിയനാട് ഇടമുറി സുനില്‍ ഭവനത്തില്‍ സുനില്‍കുമാറി(50)നെയാണ് വ്യാഴാഴ്ച രാവിലെ മുതല്‍ കാണാതായത്.
Advertisment
കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന സുനില്‍ കുമാര്‍ വിവരം അറിഞ്ഞുവീട്ടിലേക്കു മടങ്ങിയെങ്കിലും അവിടെയെത്തിയില്ല. രാവിലെ പതിനൊന്നരയോടെ കല്ലിശേരി ഭാഗത്തു സുനിലിന്റെ മൊബൈല്‍ ഫോണ്‍ സിഗ്നല്‍ ലഭിച്ചെന്നും തുടര്‍ന്ന് സ്വിച്ച് ഓഫായെന്നുമാണ് പോലീസ് പറയുന്നത്.
സുനിലിന്റെ മകള്‍ ഗ്രീഷ്മ(23)യെ രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. മാവേലിക്കരയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പി.ജി. വിദ്യാര്‍ഥിനിയായിരുന്നു ഗ്രീഷ്മ. ചെറിയനാട് ക്ഷീരോത്പാദക സംഘത്തില്‍ സെക്രട്ടറിയാണ് അമ്മ ഗീത. ഗ്രീഷ്മയുടെ സംസ്‌കാരം നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us