വയനാട്: മേപ്പാടി മുണ്ടക്കൈയിലുണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ മരണം 76 ആയി. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ വീണ്ടും ഉള്‍പൊട്ടല്‍ ഉണ്ടായെന്നാണ് സംശയം.
നിലവില്‍ 24 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. റംലത്ത് (53), അഷ്‌റഫ് (49), കുഞ്ഞിമൊയ്തീന്‍ (65), ലെനിന്‍, വിജീഷ് (37), സുമേഷ് (35), സലാം (39), ശ്രേയ (19), പ്രേമലീല, റെജിന, ദാമോദരന്‍, കൗസല്യ, വാസു, അയിഷ, ആമിന, ജഗദീഷ്, അനസ്, നഫീസ (60), ജമീല (65), ഭാസ്‌കരന്‍ (62),അഫ്‌സിയ സക്കീര്‍, സഹാന (7), ആഷിന (10), അശ്വിന്‍ (14) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മണ്ണിനടിയില്‍ നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്. ദുരന്ത സ്ഥലത്തേക്ക് പോകരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശമുണ്ട്.