New Update
/sathyam/media/media_files/2025/03/11/sWys4aO7ZUaWf7jPnu3K.jpg)
കൊല്ലം: പള്ളിവളപ്പില്‍ സ്യൂട്ട്കേസിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തി. ശാരദാ മഠം സി.എസ്.ഐ. പള്ളിയിലെ സെമിത്തേരിക്ക് സമീപമാണ് അസ്ഥികൂടം കണ്ടെത്തിയത്. ദ്രവിച്ച് തുടങ്ങിയ അവസ്ഥയിലാണ് അസ്ഥികൂടം.
Advertisment
രാവിലെ സ്ഥലത്ത് ജോലി ചെയ്യാനെത്തിയവരാണ് ഇത് ആദ്യം കാണുന്നത്. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.
മനുഷ്യന്റെ അസ്ഥികൂടമാണെന്നാണ് പ്രാഥമിക നിഗമനം. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂവെന്ന് പോലീസ് പറഞ്ഞു.