പാര്‍ട്ടി ഓഫീസുകള്‍ തിരിച്ചു പൊളിക്കാനും അറിയാം, സി.പി.എമ്മിന്റെ ഓഫീസ് തകര്‍ക്കാന്‍ കോണ്‍ഗ്രസിന്റെ പത്തു പിള്ളേര്‍ മതി: കെ. സുധാകരന്‍

കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

New Update
3535353535535

കണ്ണൂര്‍: സി.പി.എമ്മിന്റെ ഓഫീസ് ഒരുരാത്രി കൊണ്ട് പൊളിക്കാന്‍ കോണ്‍ഗ്രസിന്റെ പത്ത് പിള്ളേരുമതിയെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍. പിണറായി വെണ്ടുട്ടായിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

Advertisment

അക്രമത്തെ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ നിങ്ങള്‍ നിര്‍ബന്ധിച്ചാല്‍ അതേരീതി സ്വീകരിക്കാം. പാര്‍ട്ടി ഓഫീസുകള്‍ തിരിച്ചു പൊളിക്കാനും അറിയാം. സി.പി.എമ്മിന്റെ ഓഫീസ് തകര്‍ക്കാന്‍ കോണ്‍ഗ്രസിന്റെ പത്തു പിള്ളേര്‍ മതി.

വൈദ്യുതി നിരക്ക് കൂട്ടിയ ഇടതുപക്ഷ സര്‍ക്കാരിന്റെ തീരുമാനം സ്വാഭാവിക നടപടിയാണ്. ഇടതുപക്ഷത്തിന്റെ നയം ഇതാണ്. അത് അവരുടെ പണിയാണ്. അവര്‍ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നുമില്ല. ജനങ്ങളോട് പറയേണ്ട കാര്യങ്ങള്‍ ഞങ്ങള്‍ക്ക് അറിയാം. ജനങ്ങള്‍ക്ക് ഗുണകരമായ ഒരു ചുക്കും ചുണ്ണാമ്പും ഇരുവരെ അവര്‍ പൊരിച്ചിട്ടില്ല, ഇനിയൊട്ട് പൊരിക്കാനും പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment