കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്കുള്ള മരുന്ന് വിതരണം മുടങ്ങി
രക്ത വര്‍ധനയ്ക്കുള്ള മരുന്നിന്റെ വിതരണമാണ് മുടങ്ങിയത്. ഡയാലിസിസ് രോഗികള്‍ക്കുള്ള മരുന്നുകള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നാണ് വിതരണം ചെയ്തിരുന്നത്.
എന്നല്‍, കുറച്ചു ദിവസങ്ങളായി ഇത് മുടങ്ങിയിരിക്കുകയാണ്. സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും മരുന്ന് വാങ്ങണമെന്നാണ് രോഗികളോട് അധികൃതര്‍ പറയുന്നത്. മരുന്ന് വിതരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് കത്ത് നല്‍കി.