കൊച്ചി: മസാജ് പാര്‍ലറിന്റെ മറവില്‍ ലഹരി വില്‍പ്പന നടത്തിയ മൂന്നുപേര്‍ പിടിയില്‍. ഇടപ്പള്ളി പച്ചാളത്തെ ആയുര്‍വേദ മസാദ് പാര്‍ലറില്‍ നടത്തിയ പരിശോധനയില്‍ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി അഷ്‌റഫ്, സഹോദരന്‍ അബൂബക്കര്‍, പറവൂര്‍ സ്വദേശി സിറാജുദ്ദീന്‍ എന്നിവരാണ് പിടിയിലായത്.
പ്രതികളില്‍ നിന്നും 50 ഗ്രാം എം.ഡി.എം.എ. പിടികൂടി. ഗോള്‍ഡന്‍ മെത്ത് എന്നറിയപ്പെടുന്ന സ്വര്‍ണനിര്‍ത്തിലുള്ള എം.ഡി.എം.എയാണ് പിടികൂടിയത്. എറണാകുളം എക്‌സൈസ് എന്‍ഫോസ്മെന്റ് ആന്റി നര്‍കോറ്റിക് സ്‌പെഷ്യല്‍ സ്വാഡ് ഇന്‍സ്പെക്ടര്‍ പ്രമോദിന്റെ നേതൃത്വത്തിലാണ് പരിശോധന. പെണ്‍കുട്ടികളാണ് ഗോള്‍ഡന്‍ മെത് കൂടുതല്‍ വാങ്ങുന്നതെന്ന് പ്രതികള്‍ എക്‌സൈസിനോട് പറഞ്ഞു.