ബംഗളുരുവില്‍ വാഹനാപകടത്തില്‍  മലയാളി യുവാവിന് ദാരുണാന്ത്യം

വടക്കനാര്യാട് രണ്ടുകണ്ടത്തില്‍ ബി. സനല്‍കുമാറിന്റെ മകന്‍ സൂര്യഭാസ്‌കറാ(22)ണ് മരിച്ചത്.

New Update
8848484

ആലപ്പുഴ: ബംഗളുരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. വടക്കനാര്യാട് രണ്ടുകണ്ടത്തില്‍ ബി. സനല്‍കുമാറിന്റെ മകന്‍ സൂര്യഭാസ്‌കറാ(22)ണ് മരിച്ചത്. ബംഗളുരു എലൈറ്റ് ഗ്രൂപ്പ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. 

Advertisment

കഴിഞ്ഞ ദിവസം രാത്രി ബംഗളുരു സില്‍ക്ക് ബോര്‍ഡ് ഫ്‌ളൈ ഓവറിലായിരുന്നു അപകടം. സുഹൃത്തിന്റെ ബൈക്കിന് പിന്നിലിരുന്ന് സഞ്ചരിക്കവേ പെട്ടെന്ന് വാഹനം നിര്‍ത്തിയപ്പോള്‍ തെറിച്ച് റോഡിന്റെ വശത്തെ തൂണില്‍ തല ഇടിക്കുകയായിരുന്നു. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മാതാവ്: സിമി. സഹോദരി: സൂര്യലക്ഷ്മി.

Advertisment