Advertisment

പാമ്പാടിയില്‍ പത്തു വയസുകാരിയെ  തെരുവുനായ കടിച്ചു പരുക്കേല്‍പ്പിച്ചു, ആക്രമണം കുട്ടി സ്‌കൂള്‍വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ; കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി

തിങ്കളാഴ്ച വൈകിട്ട് നാലിന് പാമ്പാടി കാളച്ചന്ത പെട്രോള്‍  പമ്പിന് സമീപത്തുള്ള റോഡില്‍ വച്ചാണ് കുട്ടിയെ നായ കടിച്ചത്.

New Update
688

പാമ്പാടി: സ്‌കൂള്‍വിട്ട് വീട്ടിലേക്ക് മടങ്ങിയ പത്തു വയസുകാരിയെ  തെരുവുനായ കടിച്ചു പരുക്കേല്‍പ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് നാലിന് പാമ്പാടി കാളച്ചന്ത പെട്രോള്‍  പമ്പിന് സമീപത്തുള്ള റോഡില്‍ വച്ചാണ് കുട്ടിയെ നായ കടിച്ചത്.  കരച്ചില്‍ കേട്ട്  തൊട്ടടുത്ത പറമ്പില്‍ മരം വെട്ടുകയായിരുന്നവര്‍ ഓടിയെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. 

Advertisment

കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് പാമ്പാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട്  തുടര്‍ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റി. തെരുവുനായ വിഷയത്തില്‍ പാമ്പാടി ഗ്രാമപഞ്ചായത്തിന്റെ പുറംതിരിഞ്ഞ സമീപനം കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ സ്ഥലത്ത് വച്ച് രാജു എന്ന ആള്‍ക്കും നായയുടെ കടിയേറ്റിരുന്നു. തുടര്‍ന്ന് നായയുടെ ജഡം പരിശോധിച്ചപ്പോള്‍ നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു.

ജനങ്ങള്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും തെരുവുനായ ശല്യം രൂക്ഷമാകുമ്പോഴും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലന്നാണ് നാട്ടുകാരുടെ ആക്ഷേപം. റോഡരികിലെ മാലിന്യങ്ങളാണ് തെരുവുനായ വര്‍ധിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. പാമ്പാടി ടൗണിലും ബസ് സ്റ്റാന്‍ഡ് പരിസരങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാകുമ്പോഴും പഞ്ചായത്ത് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

Advertisment