Advertisment

വഴിത്തര്‍ക്കം: ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ മധ്യവയസ്‌കന്‍ മരിച്ചു

കയിന്റിക്കര തോപ്പില്‍ അലിക്കുഞ്ഞാ(68)ണ് മരിച്ചത്.

New Update
3535353553

ആലുവ: വഴിത്തര്‍ക്കത്തെത്തുടര്‍ന്നുള്ള ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. കയിന്റിക്കര തോപ്പില്‍ അലിക്കുഞ്ഞാ(68)ണ് മരിച്ചത്.

Advertisment

ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏലൂക്കര പനത്താന്‍ അബ്ദുല്‍ കരീമാണ് പ്രതി. സംഭവശേഷം ഒളിവില്‍പ്പോയ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. 

ഈ മാസം 20നായിരുന്നു സംഭവം. വഴിക്ക് സ്ഥലം വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് അലിക്കുഞ്ഞിനെ പലവട്ടം പ്രതി വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അലിക്കുഞ്ഞിനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. 

 

 

Advertisment