New Update
/sathyam/media/media_files/2025/03/06/aesoRxH2XXNN3EXyehgG.jpg)
മലപ്പുറം: കരുവാരക്കുണ്ടില്‍ കടുവ ഇറങ്ങിയെന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ച യുവാവിനെ അറസ്റ്റു ചെയ്തു. കരുവാരകുണ്ട് ചേരി സിടിസി എസ്റ്റേറ്റിനു സമീപത്ത് താമസിക്കുന്ന മണിക്കനാംപറമ്പില്‍ ജെറിനാണ് അറസ്റ്റിലായത്.
Advertisment
കടുവയുടെ പഴയ വീഡിയോ എഡിറ്റ് ചെയ്ത് ഇയാള്‍ പ്രചരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ശനിയാഴ്ച രാത്രി 11ന് ആര്‍ത്തല ചായത്തോട്ടത്തിനു സമീപത്തെ റബര്‍ത്തോട്ടത്തില്‍ കടുവയെ കണ്ടെന്ന് യുവാവ് പറഞ്ഞതോടെ നാട്ടുകാര്‍ പരിഭ്രാന്തരായിരുന്നു.
തുടര്‍ന്ന് യുവാവ് പറഞ്ഞ സ്ഥലത്ത് വനംവകുപ്പ് അധികൃതര്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഇയ്യാള്‍ വ്യാജപ്രചാരണം നടത്തിയെന്ന് തുറന്നു പറയുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us