തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലഹരി വസ്തുക്കള്‍ നല്‍കാന്‍ തട്ടിക്കൊണ്ടുപോയ പ്രതി അറസ്റ്റില്‍. താന്ന്യം സ്വദേശി വിവേകാ(38)ണ് അറസ്റ്റിലായത്.
തൃശൂര്‍ പെരിങ്ങോട്ടുകരയിലായിരുന്നു സംഭവം. മദ്യവും ബീഡിയും ലഹരി വസ്തുക്കളും നല്‍കാനായി പ്രതി കുട്ടിയെ വീട്ടില്‍നിന്ന് ബലമായി പിടിച്ചുകൊണ്ട് പോകുകയും തടയാനെത്തിയ പിതാവിനെ ചവിട്ടി വീഴ്ത്തുകയുമായിരുന്നു. തുടര്‍ന്ന് അന്തിക്കാട് പോലീസില്‍ പിതാവ് നല്‍കിയ പരാതിയില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.