New Update
/sathyam/media/media_files/2025/03/16/stfMZ7ClP1zvQUFC8Utw.jpg)
കോഴിക്കോട്: കുറ്റ്യാടി നരിക്കൂട്ടുംച്ചാലില്‍ അമ്മയോടൊപ്പം ബൈക്കില്‍ പോയ വിദ്യാര്‍ത്ഥി കാറിടിച്ച് മരിച്ചു. നരിക്കൂട്ടുംചാല്‍ പുത്തന്‍പുരയില്‍ ബാലന്റെ മകന്‍ രോഹിനാ(മോനുട്ടന്‍-19)ണ് മരിച്ചത്.
Advertisment
ഇന്നലെ രാത്രി 11ന് നരിക്കൂട്ടുംചാല്‍ റേഷന്‍ ഷോപ്പിന് സമീപത്താണ് സംഭവം. ലുലു സാരീസില്‍ ജോലി ചെയ്യുന്ന അമ്മയേയും കൂട്ടി ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോള്‍ നിയന്ത്രണംവിട്ട കാര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു. മൊകേരി ഗവണ്‍മെന്റ് കോളേജ് രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ് രോഹിന്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us