കൊയിലാണ്ടി: കാണാതായ മേപ്പയ്യൂര്‍ ചങ്ങരംവള്ളി സ്വദേശിനിയായ യുവതിയുടെ മൃതദേഹം കണ്ടെത്തി. കോട്ടക്കുന്നില്‍ സ്‌നേഹ(26)യുടെ മൃതദേഹമാണ് മുത്താമ്പി പുഴയില്‍ അണേല ഭാഗത്ത് നിന്ന് കണ്ടെത്തിയത്.
ചങ്ങരംവള്ളിയിലെ ബന്ധുവീട്ടില്‍ നിന്ന് ഇന്നലെ രാവിലെ 7.15 മുതലാണ് സ്‌നേഹയെ കാണാതായത്. സംഭവത്തില്‍ ബന്ധുക്കള്‍ മേപ്പയ്യൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. രണ്ട് മാസം മുമ്പ് ഗള്‍ഫില്‍ ജോലി ചെയ്യുന്ന യുവാവുമായി സ്‌നേഹയുടെ വിവാഹ നിശ്ചയം നടന്നിരുന്നു.
ഇന്നലെ വൈകിട്ട് പുഴക്കരയില്‍ നിന്നും മീന്‍ പിടിക്കുന്നവര്‍ പുഴയില്‍ ചെരിപ്പും ഒരാളുടെ കൈയ്യും കണ്ടതായി പോലീസിനെ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് കൊയിലാണ്ടി പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി പ്രദേശത്ത് നടത്തിയ തെരച്ചിലില്‍ ഇന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.