കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് ആറരക്കിലോ കഞ്ചാവ് കണ്ടെത്തി. ആളില്ലാതെ കിടന്ന ഒരു ചാക്കിനകത്തായിരുന്നു കഞ്ചാവ്. ആര്‍.പി.എഫ്, ആര്‍.പി.എഫ്. ക്രൈംബ്രാഞ്ച് പാലക്കാട്, എക്‌സൈസ് റേഞ്ച് കണ്ണൂര്‍ എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്.
ആര്‍.പി.എഫ്. ഇന്‍സ്‌പെക്ടര്‍മാരായ ജെ. വര്‍ഗീസ്, പി. കേശവദാസ്, സബ് ഇന്‍സ്‌പെക്ടര്‍ മാരായ, എ.പി. ദീപക്, എ.പി. അജിത്ത് അശോക്, വി.വി. സഞ്ജയ് കുമാര്‍, പി. ഷിജു, കോണ്‍സ്റ്റബിള്‍മാരായ ഒ.കെ. അജീഷ്, പി. രതീഷ് കുമാര്‍, കെ. സജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.